വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച്‌ വീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയില്‍

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച്‌ വീഴ്ത്തി; വാഹന ഉടമ കസ്റ്റഡിയില്‍

പാലക്കാട്: വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്‌ഐയെ വാഹനമിടിച്ച്‌ തെറിപ്പിച്ചു. തൃത്താല സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരിക്കേറ്റത്. വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ പോലീസ് കസ്റ്റഡിയിടുത്തു. കഴിഞ്ഞ ദിവസം രാത്രയാണ് സംഭവം.

പരുതൂർമംഗലത്തു സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് എസ്‌ഐയെ ഇടിച്ചുവീഴ്ത്തി കടന്നു കളഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തത്.

വാഹനമോടിച്ച ഇയാളുടെ മകൻ അലനും കൂടെയുണ്ടായിരുന്ന ബന്ധുവും ഒളിവിലാണ്. ഇവർക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയെന്നും പോലീസ് അറിയിച്ചു.


TAGS: PALAKKAD| POLICE|
SUMMARY: SI hit by vehicle during vehicle inspection; Vehicle owner in custody

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *