സംസ്ഥാനത്ത് ഇന്ധന വിലവർധന പൊതുഗതാഗതത്തിന് പണം കണ്ടെത്താനെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ധന വിലവർധന പൊതുഗതാഗതത്തിന് പണം കണ്ടെത്താനെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇന്ധന വിലയിൽ ഏർപ്പെടുത്തിയ വർധന അനിവാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. പുതുക്കിയ പെട്രോൾ, ഡീസൽ നിരക്ക് സംസ്ഥാനത്തെ പൊതു​ഗതാ​ഗത സംവിധാനങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാരിന് സഹായകരമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. മൂന്ന് രൂപ വില വർധിപ്പിച്ചെങ്കിലും ഈ നിരക്ക് രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രം തങ്ങളുടെ നികുതി വർധിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ബിജെപി സർക്കാർ സംസ്ഥാന നികുതി കുറച്ച് ജനങ്ങളെ വഞ്ചിച്ചു. ഈ കൃത്രിമം സംസ്ഥാനത്തിന്റെ വരുമാനം ​ഗണ്യമായി കുറയുന്നതിനും കേന്ദ്രത്തിന്റെ ഖജനാവിലേക്ക് കൂടുതൽ പണം എത്തുന്നതിനും വഴിവെച്ചു. സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്ന പ്രവൃത്തിയായിരുന്നു ഇത്. വിൽപനനികുതി വർധിപ്പിച്ചതിന് ശേഷവും സംസ്ഥാനത്തെ ഇന്ധനനിരക്ക് പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാളും കുറവാണ്. സംസ്ഥാനത്തെ പുതിയ നിരക്ക് ജനങ്ങൾക്ക് താങ്ങാനാകുന്നതാണെന്നും സിദ്ധരാമയ്യ വിശദീകരിച്ചു.

ശനിയാഴ്ചയാണ് പെട്രോൾ, ഡീസൽ വിൽപ്പനനികുതി സംസ്ഥാന സർക്കാർ കൂട്ടിയത്. പെട്രോളിന് മൂന്നു രൂപയും ഡീസലിന് 3.05 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ 99.83 രൂപയായിരുന്ന പെട്രോളിന് 102.83 രൂപയും 85.93 രൂപയായിരുന്ന ഡീസലിന് 88.98 രൂപയുമായി. വില വർധിപ്പിച്ചതിലൂടെ സാമ്പത്തികവർഷം 2,500 മുതൽ 2,800 കോടി രൂപവരെ ലഭിക്കുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ.

TAGS: BENGALURU UPDATES| FUEL PRICE
SUMMARY: Fuel price hike much needed in state says cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *