കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി; ഒരാൾക്കു ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂർ ശീമാട്ടി ജങ്ഷനിൽ നിർത്തിയിട്ട കാർ കത്തി ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിർമാണം നടക്കുന്ന ദേശീയപാതയിലാണു സംഭവം. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. ഞായറാഴ്ച വൈകിട്ട് 6.45നാണ് അപകടമുണ്ടായത്.

ചാത്തന്നൂർ ഭാഗത്തുനിന്നു വരികയായിരുന്നു കാർ. ആശുപത്രിക്ക് സമീപം എത്തിയപ്പോൾ വാഹനത്തിൽനിന്ന് തീ ഉയർന്നു. ആളുകൾ ഓടിയെത്തിയെങ്കിലും കാറിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പരവൂരിൽനിന്ന് അഗ്നിശമന സേനയെത്തിയാണു തീയണച്ചത്. ചിറക്കര സ്വദേശിയാണ് മരിച്ചതെന്നും ആത്മഹത്യയാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
<br>
<TAGS : KOLLAM NEWS | ACCIDENT | LATEST NEWS | CAR CAUGHT FIRE
SUMMARY : Car burnt on national highway in Kollam. A tragic end for one

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *