രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ ശശികല

രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ ശശികല

രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച്‌ അണ്ണാ ഡി.എം.കെ. മുൻ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. ഭിന്നിച്ചുനില്‍ക്കുന്ന പാർട്ടി പ്രവർത്തകരെ ഒന്നിപ്പിക്കാൻ സംസ്ഥാനപര്യടനം നടത്തുമെന്നും വ്യക്തമാക്കി.

2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി ശശികല പ്രഖ്യാപിച്ചത്. ഇപിഎസിനെയും ഒപിഎസിനെയും ഒരുമിപ്പിച്ചു വീണ്ടും പാർട്ടിയെ ശക്തമാക്കാൻ നീക്കം നടത്തുകയാണ് അവരെന്നാണ് സൂചനകള്‍.

കുടുംബരാഷ്ട്രീയവും ജാതിവ്യത്യാസവും ഒരിക്കലും പാർട്ടിയിലുണ്ടായിരുന്നില്ല. താൻ ജാതിനോക്കി സ്ഥാനങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ ജയിലില്‍ പോയപ്പോള്‍ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ജാതിയില്‍പ്പെട്ടവർക്കുമാത്രമാണ് പാർട്ടിയില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത്. താൻ രംഗത്തിറങ്ങുന്നതോടെ പാർട്ടിയുടെസ്ഥിതി മാറുമെന്നും പ്രവർത്തകർ ആരും ആശങ്കപ്പെടേണ്ടെന്നും 2026-ല്‍ പാർട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ശശികല പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായ 2021 ഫെബ്രുവരിയിലാണ് ജയില്‍ മോചിതയായത്. ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുമെന്ന് പിന്നീട് ശശികല പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുമ്പ് ശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന നല്‍കുകയും ചെയ്തു. അതിനിടെ നടന്‍ രജനീകാന്തിനെ വീട്ടിലെത്തി സന്ദര്‍ശിച്ചതും ചര്‍ച്ചയായിരുന്നു.


TAGS: SASIKALA| DMK| POLITICS|
SUMMARY: Sasikala announces comeback in politics

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *