കൊല്ലത്ത് കാര്‍ കത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊല്ലത്ത് കാര്‍ കത്തിയ സംഭവം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊല്ലം ചാത്തന്നൂരില്‍ ദേശീയപാതയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു. കല്ലുവാതുക്കല്‍ പാറയില്‍ സ്വദേശി ജൈനു ( 58 ) ആണ് മരിച്ചത്. തെളിവുകളും ശാസ്ത്രീയ പരിശോധനകളും അടിസ്ഥാനമാക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.

ആത്മഹത്യയാണെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്നലെ വൈകിട്ടാണ് നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതയില്‍ കാർ കത്തി ജൈനു വെന്തുമരിച്ചത്. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.

ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം നടന്നത്. കാർ ഏറെ നേരം റോഡില്‍ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളില്‍ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂര്‍ണമായി കത്തിയമര്‍ന്നു. ദേഹത്തും കാറിലും പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.


TAGS: KERALA| DEAD BODY|
SUMMARY: Car burning incident in Kollam; The deceased was identified

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *