വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ട്‌ മിനുട്ട്‌ വൈദ്യതി മുടങ്ങി. ഇതോടെ ചെക്‌ ഇൻ, ബോർഡിങ് ഉൾപ്പെടെ തടസ്സപ്പെട്ടു. പവർ ഗ്രിഡിലെ തകരാർ മൂലം വൈദ്യതി മുടങ്ങിയതാവാമെന്നാണ്‌ സൂചന. വൈദ്യുതി മുടങ്ങിയതോടെ യാത്രക്കാർ പരാതിയുമായി രംഗത്തെത്തി.

വൈദ്യുതി ബാക്ക്-അപ്പിലേക്ക് മാറുന്നതിന് മുമ്പ് രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് തടസ്സം നീണ്ടുനിന്നു. ബോർഡിംഗ് ഗേറ്റുകളിൽ ബാഗേജ് ലോഡിംഗ്, ഡിജിയാത്ര, എയർ കണ്ടീഷനറുകൾ എന്നിവയെല്ലാം തടസപ്പെട്ടു. എന്നാല്‍ ഫ്ലൈറ്റ് പ്രവർത്തനങ്ങളിൽ തടസം ഉണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


<BR>
TAGS : ELECTRICITY | DELHI AIRPORT
SUMMARY : Power outages at airport; Actions are interrupted

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *