യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ

യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ് ഇ-യില്‍ റൊമാനിയക്ക് തകർപ്പൻ ജയം. യുക്രയ്‌നെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 24-വര്‍ഷത്തിനുള്ളിലെ റൊമാനിയയുടെ ആദ്യ യൂറോ കപ്പ് വിജയമാണിത്. 29-ാം മിനിറ്റില്‍ നിക്കൊളെ സ്റ്റാന്‍ക്യു, 53-ാം മിനിറ്റില്‍ റസ്വാന്‍ മാരിന്‍, 57-ാം മിനിറ്റില്‍ ഡെനിസ് ഡ്രാഗസ് എന്നിവരാണ് റൊമാനിയയ്ക്കായി ഗോള്‍ നേടിയത്.

തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച റൊമാനിയ റാങ്കിങ്ങില്‍ ഏറെ മുന്നിലുള്ള യുക്രൈനെതിരെ ആധികാരിക വിജയമാണ് നേടിയത്. നിലവില്‍ യുക്രൈന് 22-ാം റാങ്കും റൊമാനിയയ്ക്ക് 46-ാം റാങ്കുമാണ്.

മത്സരത്തിൽ റൊമാനിയയുടെ ഗോള്‍വേട്ട നിക്കൊളെ സ്റ്റാന്‍ക്യുയിലൂടെയാണ് തുടക്കമിട്ടത്. യുക്രൈന്റെ പിഴവ് മുതലെടുത്താണ് റൊമാനിയ ഗോളടിച്ചത്. യുക്രൈന്‍ ഗോളിയുടെ ഷോട്ട് നേരെ പതിച്ചത് റൊമാനിയ താരം ഡെന്നിസ് മാന്റെ കാലുകളിലായിരുന്നു.

താരത്തിന്റെ പാസ് സ്വീകരിച്ച സ്റ്റാന്‍ക്യു പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് ഉഗ്രനൊരു ലോങ് റേഞ്ചറിലൂടെ ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൊമാനിയ ലീഡ് രണ്ടാക്കി ഉയര്‍ത്തി. റസ്വാന്‍ മാരിനാണ് ഗോള്‍ പട്ടികയില്‍ ഇടം കണ്ടെത്തിയത്. നാല് മിനിറ്റുകള്‍ക്കകം വീണ്ടും റൊമാനിയ ഗോളടിച്ചു. ഡെനിസ് ഡ്രാഗസാണ് സ്‌കോറര്‍. കോര്‍ണര്‍ കിക്കില്‍ നിന്നാണ് തുടക്കം. ഇതോടെ ടീം വിജയം ഉറപ്പിക്കുകയായിരുന്നു.

TAGS: SPORTS| EURO CUP
SUMMARY: Romania gest first win in euro cup after 24 years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *