കൊച്ചിയിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ചികിത്സ തേടിയത് 350 പേര്‍

കൊച്ചിയിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ചികിത്സ തേടിയത് 350 പേര്‍

കൊച്ചി കാക്കനാട് ഡെല്‍ഫ് ഫ്ളാറ്റിലെ 350 പേർ ഛർദ്ദിയും വയറിളക്കവുമായി ചികിത്സയില്‍. അഞ്ച് വയസില്‍ താഴെയുള്ള 25 ഓളം കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നും രോഗബാധയുണ്ടായതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചു.

15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധയെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത.

കിണർ, ബോർവെല്‍, മുനിസിപ്പാലിറ്റി ലൈൻ എന്നിവിടങ്ങളില്‍ വഴിയാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച്‌ ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉള്‍പ്പടെയുള്ള നടപടികളിലേക്കും അധികം വൈകാതെ കടക്കും.


TAGS: KOCHI| FLAT| WATER| HOSPITAL|
SUMMARY: Over 100 DLF flat residents fall ill after drinking contaminated water in Kakkanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *