ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

ഇടിമിന്നലേറ്റ് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു

കൊല്ലം പുനലൂരില്‍ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൊഴിലുറപ്പ് ജോലിക്കെത്തിയതാണ് ഇരുവരും. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടു സ്ത്രീ തൊഴിലാളികളെ പരുക്കുകളോടെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇവർ. ഇടക്കുന്നം ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തില്‍ ആറംഗസംഘം ജോലി ചെയ്യുന്നതിനിടെയായിരുന്നു ശക്തമായ മിന്നല്‍ ഉണ്ടായത്. പുരയിടത്തില്‍ രണ്ടു ഭാഗത്തായിട്ടായിരുന്നു ഇവർ തൊഴില്‍ ചെയ്തിരുന്നത്.

ഇതില്‍ സരോജവും രജനിയും ജോലി ചെയ്തിരുന്ന ഭാഗത്താണ് മിന്നലേറ്റത്. ബോധംകെട്ട് വീണ ഇവരെ ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികള്‍ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിലേക്ക് മാറ്റി.


TAGS: KERALA| DEATH|
SUMMARY: Two ladies died after being struck by lightning

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *