ബലി പെരുന്നാൾ ദിനത്തിൽ പഴവർഗങ്ങളും ഭക്ഷണവും വിതരണം ചെയ്തു

ബലി പെരുന്നാൾ ദിനത്തിൽ പഴവർഗങ്ങളും ഭക്ഷണവും വിതരണം ചെയ്തു

ബെംഗളൂരു: ബലിപെരുന്നാള്‍ ദിനത്തില്‍ ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. കിദ്വായി കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കും, റോഹിംഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലുമാണ് പഴങ്ങളും, ബിരിയാണിയും വിതരണം ചെയ്തത്. ഡോ. ഇബ്രാഹിം ഖലീലിന്റെ നേതൃത്വത്തിലായിരുന്നു പഴ വിതരണത്തിന് സൗകര്യമൊരുക്കിയിരുന്നത്.

വികെ നാസര്‍ യശ്വന്തപുര, നാസര്‍ നീലസാന്ദ്ര, റഷീദ് മൗലവി, എം കെ റസാഖ്, ഫസല്‍ മാറത്തഹള്ളി, അബ്ദുള്ള പാറായി, ജംഷീര്‍ ശിവാജി നഗര്‍, റഹ്‌മാന്‍, മറ്റു ഏരിയാ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. കെആര്‍ പുരം ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബലിപെരുന്നാള്‍ ദിവസം ഉദയനഗറിലെ കുടുംബാശ്രമത്തിലും, കമ്മനഹള്ളിയിലെ റോഹിങ്ക്യന്‍ ക്യാമ്പില്‍ താമസിക്കുന്നവര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഏരിയ കമ്മറ്റി ഭാരവാഹികളായ ഫൈസല്‍ കെആര്‍ പുരം, യൂസുഫ് ഡ്രസ്സ് ഹൗസ്, ഷമീര്‍ പൈലയോട്ട്, ഫൈസല്‍, ഫൈസല്‍ എഫ്.സി.ഐ, സുധീര്‍, ഫൈറൂസ്, ഫായിസ്, നാസര്‍ ചന്ദ്രഗിരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
<BR>
TAGS : AIKMCC | RELIEF WORKS,
SUMMARY : Fruits and food were distributed on the day of Eid Day

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *