സൈബർ തട്ടിപ്പിനിരയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

സൈബർ തട്ടിപ്പിനിരയായ കോളേജ് വിദ്യാർഥിനി ജീവനൊടുക്കി

ബെംഗളൂരു: സൈബർ തട്ടിപ്പിന് ഇരയായ കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കോലാർ ഗോൾഡ് ഫീൽഡ്‌സ് സ്വദേശിയും മഹാറാണി ക്ലസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനിയുമായ പവനയാണ് (20) മരിച്ചത്. കോളേജിലെ ഹോസ്റ്റൽ മുറിയിലാണ് പവനയെ തിങ്കളാഴ്ച രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അർദ്ധരാത്രി കഴിഞ്ഞ് പവനയുടെ സുഹൃത്ത് മുറിയിൽ തിരിച്ചെത്തിയപ്പോഴാണ് മരണം പുറത്തറിയുന്നത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. പവനയുടെ മൊബൈൽ ഫോണിൻ്റെ ലോക്ക് തുറക്കാൻ കഴിഞ്ഞിട്ടില്ല. സൈബർ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ ഓൺലൈൻ ഇടപാടുകൾ പരിശോധിക്കാൻ ഫോൺ അൺലോക്ക് ചെയ്യാൻ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സൈബർ തട്ടിപ്പുകാർക്ക് കൊടുക്കാൻ പവന സുഹൃത്തുക്കളിൽ നിന്ന് 15,000 രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 10,000 രൂപ തിരികെ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മരണക്കുറിപ്പിൽ തനിക്ക് പണം കടം നൽകിയ സുഹൃത്തുക്കളുടെ പേരുകൾ പറഞ്ഞതായും തനിക്ക് വേണ്ടി പണം തിരികെ നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു.

TAGS: KARNATAKA| CYBER FRAUD
SUNMARY: College student falls victim for cyber fraud commits suicide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *