യുജിസി നെറ്റ് പരീക്ഷയ്ക്കിടെ ഹിജാബ് അഴിച്ചുമാറ്റാൻ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടതായി ആരോപണം

യുജിസി നെറ്റ് പരീക്ഷയ്ക്കിടെ ഹിജാബ് അഴിച്ചുമാറ്റാൻ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടതായി ആരോപണം

ബെംഗളൂരു: യുജിസി നെറ്റ് പരീക്ഷക്കിടെ വിദ്യാർഥിനിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. രാമനഗരയിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിൽ ഹാജരായ ഇൻവിജിലേറ്റർ ഹിജാബ് അഴിക്കാൻ തന്നോട് നിർബന്ധപൂർവ്വം പറയുകയായിരുന്നു എന്ന് വിദ്യാർഥിനി ആരോപിച്ചു. യുപിഎസ്‌സി-സിഎസ്ഇ, യുപിഎസ്‌സി-ഇപിഎഫ്ഒ, എസ്എസ്‌സി-സിജിഎൽ, സിഎസ്ഐആർ-എഒ, ഐബി-എസിഐഒ, ആർആർബി എന്നിവയുൾപ്പെടെ വിവിധ മത്സര പരീക്ഷകൾ താൻ എഴുതിയില്ലെങ്കിലും ഇവിടെയെല്ലാം ഹിജാബ് അനുവദനീയമായിരുന്നു എന്ന് വിദ്യാർഥിനി പറഞ്ഞു.

നിലവിൽ യുജിസി നെറ്റ് പരീക്ഷകളിൽ ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ മതപരമായ വസ്ത്രങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ധരിക്കാൻ അനുവാദമുണ്ട്. ഇത്തരമൊരു നിയമം നിലനിൽക്കുകയാണ് തന്നോട് ഹിജാബ് കഴിക്കാൻ അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. മറ്റു ചില വിദ്യാർഥികൾ സിന്ദൂരവും താലിമാലയും ധരിച്ച് പരീക്ഷയെഴുതിയത് ശ്രദ്ധയിൽ പെട്ടതായും വിദ്യാർഥിനി ആരോപിച്ചു. സംഭവത്തിൽ പെൺകുട്ടി രാമനഗര പോലീസിൽ പരാതി നൽകി.

TAGS: KARNATAKA| EXAM
SUMMARY: Student alleges she was asked to remove hijab during exam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *