ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചു; എൽഡി‌എഫിൽ തുടരുന്നതിന് പുതിയ പാർട്ടിയുണ്ടാക്കാൻ ജെഡിഎസ് കേരള ഘടകം

ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചു; എൽഡി‌എഫിൽ തുടരുന്നതിന് പുതിയ പാർട്ടിയുണ്ടാക്കാൻ ജെഡിഎസ് കേരള ഘടകം

തിരുവനന്തപുരം: ജെഡിഎസ് കേരള ഘടകം പുതിയ പാര്‍ട്ടിയാകും. ജനതാദള്‍ എസ് എന്ന പേര് ഉപേക്ഷിച്ചതായും പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മാത്യു ടി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്. ദേശീയ നേതൃത്വം ബിജെപിയുമായി സഖ്യമുണ്ടാക്കിയ സാഹചര്യത്തിലാണ് തീരുമാനം.

ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ അതിലേക്കു ലയിക്കും. പാര്‍ട്ടി കേരള ഘടകം ഇടതുപക്ഷത്തിനൊപ്പമെന്നും ആര്‍ ജെ ഡിയില്‍ ലയിക്കുന്നതിനെ കുറിച്ച് ആലോചനയില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി.

ദേശീയ ഘടകവുമായി കേരള ഘടകത്തിന് ബന്ധമില്ലെന്നും പേരില്‍ മാത്രമാണ് ബന്ധം എന്നും മാത്യു ടി തോമസ് പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി ബിജെപി വിരുദ്ധ നിലപാടുമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കും. പുതിയ പാര്‍ട്ടിയുടെ പേരില്‍ ജനതാദള്‍ എന്ന് ഉണ്ടാകും. അതിലേക്കാകും രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടുന്ന കേരള ഘടകം ലയിക്കുക. നിയമപരമായ വശങ്ങള്‍ കൂടി പരിശോധിച്ച ശേഷമാകും പുതിയ പാര്‍ട്ടി രൂപീകരിച്ച് അതില്‍ ലയിക്കുകയെന്നും മാത്യു ടി.തോമസ് പറഞ്ഞു.
<BR>
TAGS : JDS KERALA | MATHEW T THOMAS | LDF
SUMMARY : Janata Dal dropped the S name; JDS to form new party to stay with LDF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *