രേണുകസ്വാമി കൊലക്കേസ്; നടൻ ചിക്കണ്ണയെ ചോദ്യം ചെയ്യും

രേണുകസ്വാമി കൊലക്കേസ്; നടൻ ചിക്കണ്ണയെ ചോദ്യം ചെയ്യും

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡയിലെ പ്രശസ്ത ഹാസ്യതാരം ചിക്കണ്ണയേയും ചോദ്യം ചെയ്യും. ചിക്കണ്ണ കേസിൽ സാക്ഷിയായേക്കുമെന്നും വിവരമുണ്ട്. കേസുമായി ബന്ധപ്പെട്ട് ചിക്കണ്ണയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. ജൂൺ എട്ടിന് രേണുകാസ്വാമിയെ ദർശന്റെ ആരാധകർ തട്ടിക്കൊണ്ടുവന്നപ്പോൾ സൂപ്പർതാരത്തിനൊപ്പം ചിക്കണ്ണയും ഉണ്ടായിരുന്നതായാണ് വിവരം.

രേണുകാസ്വാമിയെ മർദിക്കാനായി ആർആർ നഗറിലെ ഷെഡ്ഡിലേക്ക് കൊണ്ടുപോകുമ്പോൾ ദർശനും ചിക്കണ്ണയും ന​ഗരത്തിലെ പബ്ബിൽ ആഘോഷത്തിലായിരുന്നുവെന്നാണ് വിവരം. ഇവിടെ നിന്നും രേണുകാസ്വാമിയെ മർദിച്ച് അവശനാക്കിയിട്ടിരുന്ന ഷെഡ്ഡിലേക്കാണ് ദർശൻ പോയത്. പിന്നീട് ദർശൻ തിരികെ പബ്ബിലേക്കുതന്നെ പോയി. കേസന്വേഷണത്തിന്റെ ഭാ​ഗമായി ദർശനേയും ചിക്കണ്ണയേയും ഈ പബ്ബിലേക്കെത്തിച്ച് അന്നത്തെ സംഭവങ്ങൾ പുനരാവിഷ്കരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

19 പേരെയാണ് ഇതുവരെ കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ എട്ടിനാണ് ചിത്രദുർ​ഗ സ്വദേശിയായ രേണുകസ്വാമി കൊലചെയ്യപ്പെട്ടത്. കേസിൽ കന്നഡ നടി പവിത്ര ഗൗഡയാണ് ഒന്നാം പ്രതി. നടൻ ദർശൻ രണ്ടാം പ്രതിയാണ്.

TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Actor chikkanna to be questioned in renukaswamy murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *