ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ റിമാൻഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയെ റിമാൻഡ് ചെയ്തു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയെ ജൂൺ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കയച്ച പ്രജ്വലിനെ ചോദ്യം ചെയ്യാനായി ജൂൺ 12ന് എസ്ഐടി കസ്റ്റഡിയിലെടുത്തിരുന്നു.

കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇതോടെയാണ് അദ്ദേഹത്തെ വീണ്ടും പരപ്പന അഗ്രഹാര ജയിലിലേക്ക് തിരിച്ചയച്ചത്. പ്രജ്വലിന്റെ പേരിൽ നിലവിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഏപ്രിൽ 27 മുതൽ ജർമ്മനിയിലേക്ക് കടന്ന പ്രജ്വലിനെ മെയ്‌ 31-നാണ് പ്രജ്വലിനെ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. അറസ്റ്റുചെയ്തത്. നിരവധി തവണ സമൻസ് നൽകിയിട്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഇന്ത്യയിലേക്ക് തിരിച്ചെത്താതിരുന്ന പ്രജ്വലിനെ പിടികൂടാൻ സിബിഐ ബ്ലൂ കോർണർ നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു.

TAGS: PRAJWAL REVANNA| ARREST
SUMMARY: Prajwal revanna remanded till june 24

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *