ആദ്യ വീരചക്രജേതാവ് കേണല്‍ എന്‍ സി നായര്‍ അന്തരിച്ചു

ആദ്യ വീരചക്രജേതാവ് കേണല്‍ എന്‍ സി നായര്‍ അന്തരിച്ചു

തിരുവനന്തപുരം : കേരളത്തിൽനിന്ന് ആദ്യമായി വീരചക്രപുരസ്‌കാരം നൽകി രാഷ്ട്രം ആദരിച്ച ലഫ്റ്റനന്റ് കേണൽ എൻ സി നായർ (എൻ ചന്ദ്രശേഖരൻ നായർ, 91) അന്തരിച്ചു. കുമാരപുരം തോപ്പിൽ നഗർ ചന്ദ്രികാഭവനിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ.

1965ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിലെ സേവനത്തിനാണ് രാജ്യം വീരചക്ര പുരസ്കാരം നൽകി ആദരിച്ചത്. യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ എൻ.സി നായർക്ക് 31 വയസായിരുന്നു പ്രായം. 1964ൽ മദ്രാസ് എൻജിനിയേഴ്സ് ഗ്രൂപ്പിൽ സെക്കൻഡ് ലൂട്ടിണന്റായി കമ്മിഷൻ ചെയ്തു. 1965 സെപ്തംബറിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ യുദ്ധത്തിനൊരുങ്ങിയപ്പോൾ എൻ സി നായർ ഉൾപ്പെട്ട വിഭാഗത്തെ പഞ്ചാബിലെ ദേരാബാബാ നാനാക്കിലാണ് ചെറുത്തുനിൽപ്പിന് നിയോഗിച്ചത്. പാകിസ്ഥാന്റെ 50 അടി ഉയരത്തിലുള്ള നിരീക്ഷണ പോസ്റ്റ് ഇവർ തകർത്തു. ഇതിന്റെ അംഗീകാരമായാണ് അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണൻ വീരചക്രം  നൽകിയത്. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി അക്കാദമിയിൽ ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിച്ചു. ഗണിതശാസ്‌ത്രത്തിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

യുദ്ധമുഖത്ത് സ്ഫോടക വസ്തുക്കൾ പോലുള്ള തടസങ്ങൾ നീക്കുന്നതിനും പാലങ്ങളും റോഡുകളും നിർമ്മിക്കുന്നതിനുമുള്ള മദ്രാസ് എൻജിനിയർ ഗ്രൂപ്പിന്റെ ചുമതല വഹിച്ചിരുന്നു. 1989ൽ ലെഫ്റ്റനന്റ് കേണലായി വിരമിച്ചു. ഭാര്യ: ചന്ദ്രിക നായർ, മക്കൾ: മീനാ നായർ, മീരാ നായർ, മീതാ മുഖർജി. മരുമക്കൾ: വിജയ് കുമാർ, രാജേഷ് അയ്യർ, തന്മയ് മുഖർജി.
<BR>
TAGS : OBITUARY | VIR CHAKRA | COL. NC. NAIR
SUMMARY : Col. NC Nair, the first Veerachakra recipient passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *