കള്ളക്കടല്‍ പ്രതിഭാസം; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കള്ളക്കടല്‍ പ്രതിഭാസം; കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരള തീരത്ത് ഇന്നു രാത്രി ഏഴു വരെയും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ 21, 22നും കര്‍ണാടക തീരത്ത് 20നും 22നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 20നും 22നും കര്‍ണാടക തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.


TAGS: KERALA| LAKSHADWEEP| SEA|
SUMMARY: The smuggling phenomenon; Alert on Kerala Lakshadweep coasts

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *