പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീ‌ര്‍പ്പിലേക്ക്; ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുല്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീ‌ര്‍പ്പിലേക്ക്; ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുല്‍

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ് ഒത്തുതീർപ്പിലേക്ക്. ഭാര്യക്കൊപ്പം ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചെന്ന് രാഹുല്‍ ഹൈക്കോടതിയെ അറിയിച്ചു. ഭാര്യയുടെ സത്യവാങ്മൂലം അംഗീകരിച്ച്‌ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും.

താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച്‌ യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച്‌ കേസ് റദ്ദാക്കണണെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. ഭര്‍തൃവീട്ടില്‍ വെച്ച്‌ മര്‍ദ്ദനമേറ്റതായി യുവതിയും കുടുംബവും പരാതി നല്‍കുന്നതോടെയാണ് കേസിന് തുടക്കം. മര്‍ദ്ദനമേറ്റതിന്റെ പാടുകളും യുവതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചിരുന്നു.

എന്നാല്‍ പിന്നീട് യുവതിയെ കാണാനില്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, യൂട്യൂബ് വീഡിയോയിലൂടെ രാഹുല്‍ നിരപരാധിയാണെന്ന് പറഞ്ഞ് യുവതി പ്രത്യക്ഷപ്പെട്ടു. രാഹുല്‍ മര്‍ദ്ദിച്ചിട്ടുണ്ട്. എന്നാല്‍ അത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പീഡനമായിരുന്നില്ല. വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മൊബൈല്‍ ട്രാക്ക് ചെയ്ത് ഡല്‍ഹിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


TAGS: PANTHIRANGAV| HIGHCOURT| DOMESTIC VIOLENCE|
SUMMARY: Panthirankav domestic violence case towards settlement.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *