ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ഉറങ്ങിക്കിടന്ന യുവാവിന്റെ ദേഹത്ത് കാര്‍ ഓടിച്ചുകയറ്റി കൊലപാതകം; രാജ്യസഭാ എം.പിയുടെ മകള്‍ക്ക് ജാമ്യം

ചെന്നൈയില്‍ ബിഎംഡബ്ല്യു കാറിടിച്ച്‌ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ച സംഭവത്തില്‍ രാജ്യസഭാ എംപിയുടെ മകള്‍ക്ക് ജാമ്യം. വൈ എസ് ആർ കോണ്‍ഗ്രസ് പാർട്ടി രാജ്യസഭാ എംപി ബീഡ മസ്താൻ റാവുവിന്റെ മകള്‍ മാധുരിക്കാണ് ജാമ്യം ലഭിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.

സുഹൃത്തിനൊപ്പം കാറില്‍ പോകുകയായിരുന്ന യുവതി ബസന്ത് നഗറില്‍ ഉറങ്ങിക്കിടന്ന ഇരുപത്തിനാലുകാരനായ സൂര്യയുടെ ദേഹത്തേക്ക് വണ്ടി കയറ്റുകയായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ മാധുരി ഇവിടെ നിന്ന് രക്ഷപ്പെട്ടു. ആളുകള്‍ തടിച്ചുകൂടിയതോടെ മാധുരിയുടെ സുഹൃത്തും നാട്ടുകാരും തമ്മില്‍ തർക്കമുണ്ടായി. കുറച്ച്‌ സമയം കഴിഞ്ഞ് ഈ യുവതിയും അവിടെ നിന്ന് പോയി.

തുടർന്ന് നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ സൂര്യയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ല. മാധുരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ സുഹൃത്തുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി.

പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. അപകടത്തില്‍പ്പെട്ട കാർ ബിഎംആർ (ബീഡ മസ്താൻ റാവു) ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതും പുതുച്ചേരിയില്‍ രജിസ്റ്റർ ചെയ്തതുമാണെന്ന് പോലീസ് കണ്ടെത്തി. മാധുരിയെ അറസ്റ്റ് ചെയ്തെങ്കിലും പോലീസ് സ്റ്റേഷനില്‍ വച്ച്‌ തന്നെ ജാമ്യം ലഭിച്ചു. രാജ്യസഭാ എംപിയായ റാവു എംഎല്‍എയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


TAGS: CHENNAI| CAR|
SUMMARY: Murder by driving a car over the body of a sleeping youth; Rajya Sabha MP’s daughter gets bail

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *