ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയിൻ വില്യംസൺ

ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് കെയിൻ വില്യംസൺ

ഏകദിന, ടി-20 ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ന്യൂസീലൻഡ് സൂപ്പർ താരം കെയിൻ വില്യംസൺ. വരും സീസണിൽ ടീമുമായുള്ള കരാർ പുതുക്കില്ലെന്നും വില്യംസൺ അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദായിഗികമായി സ്ഥിരീകരിച്ചു. എന്നാൽ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരും.

ക്രിക്കറ്റിൽ താത്പര്യം കുറഞ്ഞിട്ടില്ലെന്നും ഭാവിയിൽ കരാറിൽ തിരിച്ചെത്താൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. പുതുതലമുറയ്ക്ക് വഴിമാറുന്നുവെന്നും കുടുംബത്തിനൊപ്പം കഴിയുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോ വിദേശത്തോ കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇപ്പോഴുള്ള ആഗ്രഹം. 2022-ൽ വില്യംസൺ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റൻ പദവി ഒഴിഞ്ഞിരുന്നു.

ടി-20 ലോകകപ്പിൽ സൂപ്പർ എട്ട് കാണാതെയാണ് ന്യൂസിലാൻഡ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ ഉൾപ്പെടെയുള്ള ടീമുകളോട് പരാജയപ്പെട്ടിരുന്നു. വില്യംസണെക്കൂടാതെ, ലോക്കി ഫെർഗൂസണും ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. വില്യംസണിന്റെ നായകത്വത്തിലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ന്യൂസീലൻഡ് നേടിയത്.

TAGS: SPORTS| KAYNE WILLIAMSON
SUMMARY: Kayne opts out captian post from odi worldcup cricket

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *