ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യ – അഫ്ഗാൻ മത്സരം ഇന്ന്

ടി-20 ലോകകപ്പ്; സൂപ്പർ എട്ടിൽ ഇന്ത്യ – അഫ്ഗാൻ മത്സരം ഇന്ന്

ടി-20 ലോകകപ്പിലെ സൂപ്പർ എട്ട് ഘട്ടത്തിൽ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നു. ദുർബലരെന്ന് വിളിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുന്ന അഫ്ഗാനിസ്ഥാനാണ് എതിരാളികൾ. അയർലൻഡ്, പാകിസ്ഥാൻ, യുഎസ്എ എന്നീ ടീമുകളെ തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയത്.

ക്യാനഡയുമായുള്ള അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചെങ്കിലും ഇന്ത്യ തന്നെയായിരുന്നു ഗ്രൂപ്പ് ചാംപ്യൻമാർ. അതേസമയം, അഫ്ഗാനിസ്ഥാൻ ഒരു മത്സരത്തിൽ പരാജയമറിഞ്ഞു. സൂപ്പർ 8 യോഗ്യത ഉറപ്പായ ശേഷം അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനോടാണ് അവർ തോറ്റത്.

വിചിത്രമായ അമേരിക്കന്‍ പിച്ചില്‍ പാടുപെട്ട് പടപൊരുതിയ കരുത്തുമായാണ് ഇന്ത്യൻ ടീം ഇന്നിറങ്ങുന്നത്. കരുത്തരായ ന്യൂസിലന്‍ഡിനെ പ്രാഥമിക റൗണ്ടില്‍ തോല്‍പ്പിച്ചതിന്റെ കുരത്തുമായാണ് അഫ്ഗാനിസ്ഥാന്‍ ഇന്നിറങ്ങുന്നത്. ഗ്രൂപ്പ് സിയില്‍ വെസ്റ്റിന്‍ഡീസിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അഫ്ഗാന്‍ സൂപ്പര്‍ എട്ടിലേക്ക് എത്തിയത്. നാല് കളികള്‍ കളിച്ചതില്‍ വിന്‍ഡീസിനോട് മാത്രമേ ടീം പരാജയമറിഞ്ഞുള്ളൂ.

ഇടങ്കയ്യൻ പേസ് ബൗളർ ഫസൽഹഖ് ഫാറൂഖി നയിക്കുന്ന ബൗളിങ് നിരയാണ് അഫ്ഗാന്‍റെ പ്രധാന കരുത്ത്. എന്നാൽ, റഹ്മാനുള്ള ഗുർബാസും ഇബ്രാഹം സദ്രാനും ഒരുമിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഈ ടൂർണമെന്‍റിലെ തന്നെ മികച്ചവയിലൊന്നാണ്. മധ്യനിര ബാറ്റിങ് മാത്രമാണ് ഇതുവരെ ക്ലിക്കാവാത്തത്. ക്യാപ്റ്റൻ റാഷിദ് ഖാൻ നയിക്കുന്ന സ്പിൻ വിഭാഗവും ഭദ്രമാണ്.

TAGS: SPORTS| WORLDCUP
SUMMARY: India afhghanistan to face off today in worldcup

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *