ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് ഉയരുന്നു. കനത്ത ചൂടിനൊപ്പം ജലക്ഷാമവും രൂക്ഷമാകുകയാണ്. അടുത്ത രണ്ടു ദിവസം കൂടി ചൂട് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ എഴുപത്തിരണ്ടു മണിക്കൂറിനിടെ ഡല്‍ഹിയില്‍ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്.

ഉഷ്ണതരംഗത്തെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് മുൻഗണന നല്‍കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. മേയ് 12 മുതല്‍ ഡല്‍ഹിയിലെ താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഡല്‍ഹിക്ക് പുറമേ ഒഡീഷ, ബിഹാര്‍, രാജസ്ഥാന്‍, പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലൂം ഉയര്‍ന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും താപനില 45 ഡിഗ്രിക്കും മുകളിലാണ്.

അടുത്ത രണ്ട് ദിവസം കൂടി ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 1969 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. മുൻപ് 2006ല്‍ ആയിരുന്നു കടുത്ത ചൂട് അനുഭവപ്പെട്ടത്. 30 വർഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന ഹീറ്റ്‌വേവ് തുടരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ സൂചനയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.


TAGS: NATIONAL| LATEST| TEMPERATURE|
SUMMARY: Heat rises in North Indian states

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *