രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

രേണുകസ്വാമി കൊലക്കേസ്; ദർശന്റെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശൻ തോഗുദീപയുടെ കസ്റ്റഡി കാലാവധി നീട്ടി. ജാമ്യം അനുവദിക്കണമെന്ന് താരം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ബെംഗളുരുവിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

ദർശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടിയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ശനിയാഴ്ച വരെ ഇവർ പോലീസ് കസ്റ്റഡിയിൽ തുടരും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശന്‍റെ ഭാര്യ വിജയലക്ഷ്മിയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കൊല നടന്ന ദിവസം ദർശൻ ധരിച്ച വസ്ത്രങ്ങൾ കോസ്റ്റ്യൂം അസിസ്റ്റന്‍റെ പക്കൽ നിന്നും പിടിച്ചെടുത്തു.

ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളാണെന്ന് പോലീസ് പറഞ്ഞു. രേണുകസ്വാമിയെ മർദ്ദനത്തിനിരയാക്കിയ ശേഷം ദർശൻ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്ലാറ്റിലേക്കാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

പുലർച്ചെ ഫ്ലാറ്റിൽ ഒരു പൂജ നടത്താൻ തീരുമാനിച്ചിരുന്നതിനാൽ അതിൽ പങ്കെടുത്ത ശേഷമാണ് ദർശൻ മൈസുരുവിലേക്ക് പോയത്. ഇവിടെ വച്ചാണ് ദർശനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നിലവിൽ കേസിൽ 17 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്.

TAGS: BENGALURU UPDATES| DARSHAN THOOGUDEEPA
SUMMARY: Actor darshans custody extended for two days in renukaswamy murder case

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *