വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

വിവാഹ ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് ഭക്ഷ്യവിഷബാധ; വരനും വധുവും ചികിത്സ തേടി

വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പാലക്കാട് ഷൊര്‍ണൂരില്‍ ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെൽകം ഡ്രിങ്കിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം.

വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിൻ്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തിയിട്ടുണ്ട്.
<BR>
TAGS : FOOD POISON | PALAKKAD
SUMMARY : 150 people who participated in the wedding got food poisoning; The bride and groom sought treatment

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *