ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്; ഡി. കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു: ചന്നപട്ടണയില്‍ വരാനിരിക്കുന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ മത്സരിച്ചേക്കുമെന്ന് സൂചന. ജെഡിഎസിന്റെ എച്ച്‌.ഡി കുമാരസ്വാമിയാണ് ചന്നപട്ടണ പ്രതിനിധീകരിച്ചിരുന്നത്. അദ്ദേഹം മാണ്ഡ്യയിൽ നിന്ന് മത്സരിച്ച് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചന്നപ്പട്ടണയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുന്നത്. നിലവില്‍ ഘനവ്യവസായ – സ്റ്റീൽ മന്ത്രിയാണ് കുമാരസ്വമി.

വൊക്കാലിഗ വിഭാഗത്തിന്റെ സ്വാധീനമാണ് ചന്നപട്ടണയിലുള്ളത്. നേരത്തെ ശിവകുമാറിന്റെ സഹോദരന്‍ ഡി.കെ സുരേഷിന്റെ പേരായിരുന്നു ചന്നപട്ടണത്ത് മത്സരിക്കാൻ ഉയർന്നിരുന്നത്. എന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു റൂറലിൽ നിന്ന് ബിജെപിയുടെ സി.എൻ മഞ്ജുനാഥിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു. സഹോദരന്റെ തോൽവിക്ക് മറുപടി നൽകാനും കൂടിയാണ് ഡി. കെ. ചന്നപട്ടണയിൽ മത്സരിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം.

ബെംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലത്തിൻ്റെ ഭാഗം കൂടിയാണ് ചന്നപട്ടണ. മേഖലയിൽ തന്റെ സ്വാധീനം പുനസ്ഥാപിക്കാനും ദേവഗൗഡ കുടുംബത്തിന്റെ മേധാവിത്വം ചെറുക്കാനും ശിവകുമാർ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ കനകപുര മണ്ഡലത്തെയാണ് ശിവകുമാര്‍ പ്രതിനിധീകരിക്കുന്നത്.

TAGS: KARNATAKA| BYPOLL
SUMMARY: Dk shivakumar likely to compete from channapatna in upcoming bypoll

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *