ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: ഓട്ടോമാറ്റിക് ഗേറ്റിൽ കുടുങ്ങി മരിച്ച മുഹമ്മദ് സിനാന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ആണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്‌ദുൾ ഗഫൂറിന്റെ മകനാണ് സിനാൻ. കുട്ടിയുടെ മൃതദേഹം കാണാൻ ആശുപത്രിയിലെത്തിയപ്പോൾ മുത്തശ്ശി ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകൻ മുഹമ്മദ് സിനാൻ (9) ആണ് ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി ഇന്നലെ മരിച്ചത് മരിച്ചത്.

തിരൂർ വൈലത്തൂരിലാണ് വൈകീട്ട് നാലു മണിയോടെയാണ് കുട്ടി അപകടത്തിൽപ്പെട്ടത്. അയൽപക്കത്തെ വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നു അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. പള്ളിയിലേക്ക് നിസ്കാരത്തിന് പോവുകയായിരുന്നു കുട്ടി. നാട്ടുകാരാണ് കുട്ടി ഗേറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. കുട്ടിയുടെ മൃതദേഹം കാണണമെന്ന് ആസിയ ആവശ്യപ്പെടുകയായിരുന്നു. മൃതദേഹം കാണാൻ പോകുന്നതിനിടയിൽ ആസിയയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരൂർ എ.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സിനാൻ. സജില ആണ് മാതാവ്. സിനാന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
<bR>
TAGS : ACCIDENT | MALAPPURAM
SUMMARY : The grandmother who came to see the body of the dead child stuck in the gate died of a heart attack

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *