അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു

അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി; ജാമ്യം ഡല്‍ഹി ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചെങ്കിലും ഉടന്‍ പുറത്തിറങ്ങാനാവില്ല. കെജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി തത്ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹർജി കേള്‍ക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.

കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വാദത്തിന് ശേഷം ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് വിവരം.

വാദങ്ങള്‍ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.


TAGS: ARAVIND KEJARIVAL| DELHI| HIGH COURT|
SUMMARY: Big Setback For Arvind Kejriwal, Delhi High Court Pauses Bail Order

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *