ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: ചന്നപട്ടണ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. അടുത്തിടെ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നെന്നും എന്നാൽ മത്സരിക്കാൻ താല്പര്യമില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായും ശിവകുമാർ പറഞ്ഞു. നിലവിൽ കനകപുരയിൽ നിന്നുള്ള എംഎൽഎയും എൻ്റെ പാർട്ടിയുടെ (കോൺഗ്രസ്) സംസ്ഥാന പ്രസിഡൻ്റുമാണ് അദ്ദേഹം.

കെങ്കലിലെ ആഞ്ജനേയ ക്ഷേത്രം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്നപട്ടണ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എച്ച്. ഡി. കുമാരസ്വാമിക്ക് എംപി സ്ഥാനം ലഭിച്ചതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായിരിക്കുന്നത്. നിലവിൽ കേന്ദ്ര സ്റ്റീൽ – ഘന വ്യവസായ മന്ത്രിയാണ് കുമാരസ്വാമി.

തൻ്റെ രാഷ്ട്രീയ യാത്ര ചന്നപട്ടണയിലാണ് ആരംഭിച്ചതെന്നും പ്രാദേശിക വോട്ടർമാരുടെ പിന്തുണ നേടാനാണ് താൻ ശ്രമിക്കുന്നതെന്നും ശിവകുമാർ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവർ മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ ആര് മത്സരിച്ചാലും അവരെയും പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: KARNATAKA| DK SHIVAKUMAR| BYPOLL
SUMMARY: Not contesting bypolls from channapatna clears dk shivakumar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *