സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

ന്യൂഡല്‍ഹി: ഈ മാസം നടക്കേണ്ടിയിരുന്ന സിഎസ്ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ മാറ്റിവെച്ചതായി അറിയിച്ചത്. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നതെന്നാണ് എന്‍ ടി എ ഔദ്യോഗിക വിശദീകരിച്ചിരിക്കുന്നത്. പുതുക്കിയ തിയതി csirnet.nta.ac.in എന്ന വെബ്സൈറ്റിലൂടെ പ്രഖ്യാപിക്കുമെന്നും എൻടിഎ അറിയിച്ചു.

ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെആർഎഫ്) ഇന്ത്യൻ സർവകലാശാലകളിലെയും കോളേജുകളിലെയും ലക്ചർഷിപ്പ് (എൽഎസ്) / അസിസ്റ്റൻ്റ് പ്രൊഫസർ എന്നിവയ്ക്കുമുള്ള ഇന്ത്യൻ പൗരന്മാരുടെ യോഗ്യത നിർണയിക്കാൻ നടത്തുന്ന പരീക്ഷയാണ് ജോയിൻ്റ് സിഎസ്ഐആർ യുജിസി നെറ്റ്. കൗൺസിൽ ഓഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) ആണ് പരീക്ഷാ നടത്തിപ്പ് ചുമതല എൻടിഎയ്ക്ക് നൽകിയിരിക്കുന്നത്. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റി (സിബിടി) ലൂടെയാണ് യോഗ്യരായവരെ കണ്ടെത്തുന്നത്.

അതേസമയം ജൂണ്‍ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ എന്‍ടിഎ റദ്ദാക്കിയിരുന്നു. പരീക്ഷ ചോദ്യങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു നടപടി. ഇതുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 11 ലക്ഷം പേരാണു യുജിസി നെറ്റ് പരീക്ഷയെഴുതിയിരുന്നത്. ആര്‍ട്‌സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ കോളജ് അധ്യാപനത്തിനും ജെആര്‍എഫിനുമുള്ള യോഗ്യതാപരീക്ഷയാണു യുജിസി നെറ്റ്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയും റദ്ദാക്കിയിരുന്നു.
<BR>
TAGS : CSIR-NET | EXAMINATIONS
SUMMARY : CSIR NET exam postponed; Updated date later

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *