സംസ്ഥാനത്ത് പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം

സംസ്ഥാനത്ത് പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം

ബെംഗളൂരു: സംസ്ഥാനത്ത് ജൂലൈ 1 മുതൽ പ്രീമിയം മദ്യത്തിൻ്റെ വില കുറയ്ക്കാൻ തീരുമാനം. പ്രീമിയം മദ്യത്തിൻ്റെ നികുതി കുറയ്ക്കുന്നതോടെയാണ് വിലയിലും മാറ്റം ഉണ്ടാകുന്നത്. പുതിയ വില ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 16 ഇനത്തിൽപ്പെട്ട ഉയർന്ന വിലയുള്ള മദ്യത്തിൻ്റെ എക്‌സൈസ് തീരുവയാണ് കുറക്കുന്നത്.

ജൂലൈ 1 മുതൽ ബ്രാൻഡുകൾക്കനുസരിച്ച് വിലയിൽ 100 രൂപയോളം കുറയും. ബ്രാണ്ടി, വിസ്‌കി, ജിൻ, റം, ബിയർ, വൈൻ, കള്ള്, ഫെന്നി എന്നിവ ഒഴികെയുള്ള മദ്യങ്ങൾക്ക് മാത്രമാണ് തീരുമാനം ബാധകമാകുക. തീരുമാനം ഹ്രസ്വകാലത്തേക്ക് എക്‌സൈസ് വരുമാനത്തിൽ നേരിയ ഇടിവ് ഉണ്ടാക്കുമെങ്കിലും വിൽപ്പനയുടെ അളവ് വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

TAGS: KARNATAKA| LIQUOR| PRICE
SUMMARY: Premium brand liquor price to be dropped in state

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *