നടന്‍ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

നടന്‍ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ: നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പൊള്ളലേറ്റത്. ഇന്നു രാവിലെ ചെന്നൈയിൽ നടന്ന പിറന്നാളാഘോഷത്തിനിടെയായിരുന്നു അപകടമുണ്ടായത്. ചെന്നൈയിലെ നീലങ്കരൈയില്‍ വിജയ്‌യുടെ രാഷ്ട്രീയപാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ചെന്നൈ സബര്‍ബന്‍ എക്‌സിക്യൂട്ടീവാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്.

സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഘടനയുടെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട് കള്ളക്കുറിച്ചിയിലുണ്ടായ മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് വിജയ് ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. ദുരന്തത്തില്‍പെട്ടവരെ സഹായിക്കണമെന്നായിരുന്നു നടന്‍ അഭ്യര്‍ഥിച്ചത്. എന്നാല്‍ ചിലയിലടങ്ങളില്‍ താരത്തിന്റെ പേരില്‍ വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
<BR>
TAGS : ACTOR VIJAY | TAMILNADU,
SUMMARY : Accident during actor Vijay’s birthday party; Child seriously injured due to burns

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *