കാരുണ്യ പഠനസഹായം നൽകി
പഠനസഹായ വിതരണം പൈ ഇൻ്റർനാഷണല്‍ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ ഉദ്ഘാടനം ചെയ്യുന്നു

കാരുണ്യ പഠനസഹായം നൽകി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമാനഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. പൈ ഇൻ്റർനാഷണല്‍ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂധനൻ കെ.പി, ഖാദർ മൊയ്തീൻ, പൊന്നമ്മ ദാസ്, പ്രദീപ് എന്നിവർ സംസാരിച്ചു.

വിദ്യാർഥികളും രക്ഷിതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ബോർഡംഗങ്ങളായ തമ്പാൻ കെ.കെ, രവി കെ, കാർത്യായനി രാജേന്ദ്രൻ, തങ്കമ്മ സുകുമാരൻ, വാസു, പ്രഹ്ളാദൻ, കോമൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

ഈ വർഷത്തെ ആദ്യഘട്ട സഹായം നിർധനരായ 150 വിദ്യാർഥികൾക്കാണ് നൽകിയത്. വിവിധ ഘട്ടങ്ങളിലായി കൂടുതൽ വിദ്യാർഥികൾക്ക് സഹായം നൽകുമെന്ന് ചെയർമാൻ എ. ഗോപിനാഥ് അറിയിച്ചു.
<BR>
TAGS : KARUNYA BENGALURU | MALAYALI ORGANIZATION,
SUMMARY : Karunya Bengaluru distributed study assistance

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *