ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം

ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ക്രൂരമർദനം

ബെംഗളൂരു: ഹോംവർക്ക് ചെയ്യാത്തതിന് എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സ്കൂൾ അധ്യാപകൻ. ബീദറിലെ ഭാൽക്കി താലൂക്കിലെ നിട്ടൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. വീരഭദ്രേശ്വര സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിശ്വജിത്തിനാണ് ക്രൂര മർദനമേറ്റത്.

ഹൈസ്കൂൾ അധ്യാപകനായ ജയശങ്കറാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ കുട്ടിയുടെ മുതുകിലും കാലിലും തുടയിലും പരുക്കേറ്റു. ശരീരമാസകാലം രക്തം കട്ടപിടിച്ചതായും വിശ്വജിത്തിന്റെ മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ മാതാപിതാക്കൾ ബീദർ പോലീസിൽ പരാതി നൽകി.

മർദിച്ച ശേഷം കുട്ടിയെ ഒരുമണിക്കൂറോളം ഉച്ചവെയിലിൽ നിർത്തിയതായും ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബീദർ എസ്പി ചന്നബസവണ്ണ പോലീസിന് നിർദ്ദേശം നൽകി. പ്രാഥമിക വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ ഇടപെട്ട് സ്കൂൾ അധികൃതർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

TAGS: KARNATAKA| STUDENT| BEATEN
SUMMARY: Class eight student beaten mercilessly for not doing homework

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *