എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത എഴുത്തുകാരി ഡോ. കമല ഹമ്പണ്ണ (89) അന്തരിച്ചു. ബെംഗളൂരു രാജരാജേശ്വരി നഗറിലുള്ള മകളുടെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 60-ലധികം സാഹിത്യകൃതികൾ രചിച്ചിട്ടുള്ള കമല ഹമ്പണ്ണ, 71-ാമത് കന്നഡ സാഹിത്യ സമ്മേളനത്തിൻ്റെ അധ്യക്ഷ കൂടിയാണ്. ഹംപി കന്നഡ സർവ്വകലാശാലയുടെ നാഡോജ പുരസ്‌കാര ജേതാവാണ്. സംയോജിത സാഹിത്യകൃതികളുടെ ഒമ്പത് പംക്തികളും എഴുതിയിട്ടുണ്ട്.

മൃതദേഹം വൈകിട്ട് വരെ രവീന്ദ്ര കലാക്ഷേത്രയിൽ പൊതുദർശനത്തിന് വച്ച ശേഷം കുടുംബാംഗങ്ങൾ എംഎസ് രാമയ്യ ആശുപത്രിയിലേക്ക് വിട്ടുകൊടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ തുടങ്ങി നിരവധി പേർ കമലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.

TAGS: KARNATAKA| KAMALA HAMPANNA
SUMMARY: Noted writer do. Kamala hampanna passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *