വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു
▪️ ഫയല്‍ ചിത്രം

വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു

വയനാട് കേണിച്ചിറയില്‍ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കളെ കൊന്നു. തോല്‍പ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. ഒറ്റ രാത്രി കടുവ കൊന്നത് മൂന്ന് പശുക്കളെയാണ്. തൊഴുത്തില്‍ നിന്നുള്ള ശബ്ദം കേട്ടതിന് പിന്നാലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കടുവ പശുവിനെ കടിച്ചുനില്‍ക്കുന്നതാണ് കണ്ടത്.

വീട്ടുകാര്‍ ഒച്ചവെച്ചപ്പോള്‍ കടുവ പെട്ടെന്ന് ഓടിമറഞ്ഞു. തോല്‍പ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആണ്‍കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം. കടുവ ഉടന്‍ കൂട്ടിലാകുമെന്നാണ് കരുതുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


TAGS: KERALA| WAYANAD| TIGER|
SUMMARY: Tiger attack in Wayanad; Three cows were killed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *