കൊച്ചിയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചിയില്‍ ബെംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസ് മറിഞ്ഞ് അപകടം; ബസിനടിയില്‍പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം

കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ബസിനടിയിൽപെട്ട ബൈക്ക് യാത്രികൻ മരിച്ചു. ഇടുക്കി വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്നല്‍ കാത്തുനിൽക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയികളിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.

സിഗ്നല്‍ പോസ്റ്റിലിടിച്ചാണ് ബസ് അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. ബസില്‍ 42 പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സിഗ്നലിനടുത്ത് ബ്രേക്ക് ചവിട്ടിയപ്പോള്‍ കിട്ടാത്തത് കൊണ്ടാണ് അപകടമുണ്ടായതെന്നാണ് വിവരം.

<BR>

TAGS : ACCIDENT | KOCHI
SUMMARY : Private bus from Bengaluru overturns in accident. The biker who fell under the bus met a tragic end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *