പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ 30വരെ

പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ്; അപേക്ഷ 30വരെ

ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ‘വിദ്യാധൻ’ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

ഈ വർഷം പത്താം ക്ലാസ് പാസായി പ്ലസ്‌വണ്ണിന് ചേർന്ന സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക് (വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികൾ) സ്കോളർഷിപ്പിന് അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് എ ഗ്രേ ഡ്ആയാലും മതി.

ഓരോ വർഷവും കേരളത്തിലെ 125 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 7വർഷം വരെ ഉപരിപഠനം നടത്താൻ കഴിയും വിധമാണ് വിദ്യാധൻ സ്കോളർഷിപ്പിലൂടെ തുക അനുവദിക്കുക.

പ്ലസ് വണ്ണിലും പ്ലസ് ടുവിലും ഓരോ വർഷവും 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് അനുവദിക്കുക. അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://vidyadhan.org/apply സന്ദർശിക്കുക. ഫോൺ: 8138045318, 9663517131.

അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകള്‍ :

  • ആധാര്‍ കാര്‍ഡ്
  • എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • ഫോട്ടോ

<br>
TAGS : VIDYADHAN SCHOLARSHIP | EDUCATION,
SUMMARY : Vidyadhan Scholarship for Plus One Students; Application till 30

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *