സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ യോഗ പരിശീലനം പുനരാരംഭിക്കുമെന്ന് ആരോഗ്യ വെളുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സ്കൂളുകളിൽ യോഗാധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗയുടെ ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും യോഗയും മതവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇത് എല്ലാ മതങ്ങൾക്കും അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

യോഗാഭ്യാസം ശാരീരികവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുമെന്നും ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇതിനു പുറമെ അലോപ്പതിയും ആയുഷും ആരോഗ്യവകുപ്പിൽ സംയോജിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ആരോഗ്യ വകുപ്പിൻ്റെ ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററുകളിലാണ് സർക്കർ തലത്തിൽ യോഗ പഠിപ്പിക്കുന്നത്.

ആരോഗ്യപ്രശ്‌നങ്ങൾ വരാതിരിക്കാൻ യോഗയും ആയുർവേദവും ആരോഗ്യപ്രശ്‌നങ്ങൾ വന്നശേഷം ചികിത്സിക്കാൻ അലോപ്പതിയും ആവശ്യമാണ്. യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.

TAGS: KARNATAKA| YOGA TRAINING| SCHOOLS
SUMMARY: Yoga training to be restarted in schools of karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *