ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മൂന്നാം മോദി സര്‍ക്കാരില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; മൂന്നാം മോദി സര്‍ക്കാരില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് സത്യാവാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാനത്ത് നിന്നുള്ള ബിജെപിയുടെ ആദ്യ ലോക് സഭാഗമായ സുരേഷ് ഗോപി 2024ലെ തിരഞ്ഞെടുപ്പില്‍ സിപിഐ യിലെ മുൻ മന്ത്രി വി.എസ്. സുനില്‍കുമാറിനെ 74,686 വോട്ടിനാണ് തൃശൂരില്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്ഥാനാർഥി മൂന്നാമതായ ഏക മണ്ഡലമാണ് തൃശ്ശൂർ.

ബി.ജെ.പിയുടെ കേരളത്തില്‍ നിന്നുള്ള ഏക ലോക്സഭാ എം.പിയായ സുരേഷ് ഗോപി മോദി 3.0 ല്‍ പെട്രോളിയം പ്രകൃതിവാതക ടൂറിസം വകുപ്പ് സഹമന്ത്രിയാണ്.


TAGS: SURESH GOPI| OATH| BJP|
SUMMARY: Suresh Gopi takes oath in his mother tongue Malayalam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *