ശമ്പള പ്രതിസന്ധി: മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

ശമ്പള പ്രതിസന്ധി: മില്‍മ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം പിൻവലിച്ചു

മിൽമ ജീവനക്കാർ പ്രഖ്യാപിച്ച സമരം പിൻവലിച്ചു. ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്. അഡീഷണല്‍ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. അടുത്ത മാസം 15നകം ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്ന് ജീവനക്കാർക്ക് ഉറപ്പ് നല്‍കി.

ശമ്പളം നല്‍കിയില്ലെങ്കില്‍ ജൂലൈ 15 അർധരാത്രി മുതല്‍ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. 2023ല്‍ പുതിയ ശമ്പള പരിഷ്കരണ കരാർ ഒപ്പുവെച്ചിരുന്നെങ്കിലും ഇത് നടപ്പിലാക്കിയില്ല. തുടർന്നാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് കടക്കുമെന്ന് അറിയിച്ചത്. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.


TAGS: MILMA| KERALA|
SUMMARY: Salary crisis: MILMA employees call off strike

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *