ജൂലിയൻ അസാൻജ് ജയിൽമോചിതനായി

ജൂലിയൻ അസാൻജ് ജയിൽമോചിതനായി

ലണ്ടൻ: യു.എസ് സൈന്യത്തിന്‍റെ രഹസ്യരേഖകൾ ചോർത്തിയെന്ന കേസിൽ തടവിൽ കഴിയുന്ന വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ ജൂലിയന്‍ അസാന്‍ജ് ജയിൽമോചിതനായി. ബ്രിട്ടനിലെ ബെൽമാർഷ് ജയിലിൽ കഴിയുകയായിരുന്ന അസാൻജ് ജയിൽമോചിതനായെന്നും പിന്നാലെ ആസ്ട്രേലിയയിലെ വീട്ടിലേക്ക് മടങ്ങിയെന്നും വിക്കിലീക്സ് അറിയിച്ചു. അഞ്ച് വർഷത്തിലേറെയായുള്ള ജയിൽവാസത്തിനൊടുവിലാണ് ജാമ്യം.

2010ൽ യുഎസ് ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയ സംഭവത്തിനു ശേഷമാണ് ഇദ്ദേഹം ലോകശ്രദ്ധയിലെത്തുന്നത്. ബാഗ്ദാദിലെ യുഎസ് വ്യോമാക്രമണത്തിന്റെ ദൃശ്യങ്ങളും, അഫഗാൻ, ഇറാഖ് യുദ്ധങ്ങളുടെ രേഖകളും, രഹസ്യ നയതന്ത്ര സന്ദേശങ്ങളുമെല്ലാം ചോർത്തിയ സംഭവം അമേരിക്കയെ പ്രതിരോധത്തിലാക്കിയിരുന്നു.

അമേരിക്കയുടെ ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ അവരുടെ രഹസ്യങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ അധികാരകേന്ദ്രങ്ങൾ അസാൻജിനെ കുറ്റവാളിയായാണ് കാണുന്നത്. എന്നാൽ ലോകമെമ്പാടുമുള്ള അവകാശപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അസാൻജിന് താരപരിവേഷം ലഭിച്ചു. ഈ താരപരിവേഷം യുഎസ്സിന്റെ നീക്കങ്ങൾക്കു മേൽ സമ്മർദ്ദമാകുകയും ചെയ്തിരുന്നു.
<br>
TAGS : JULIAN ASSANGE | WIKILEAKS
SUMMARY : Julian Assange has been released from prison

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *