കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

കൊച്ചിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി; ഒരാള്‍ പിടിയില്‍

ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിന് നേർക്ക് ബോംബ് ഭീഷണി. അതേസമയം, സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഭീഷണി മുഴക്കിയതായി സംശയിക്കുന്ന ഒരാളെ അധികൃതർ പിടികൂടിയതായി കൊച്ചിൻ ഇൻ്റർനാഷണല്‍ എയർപോർട്ട് വക്താവ് അറിയിച്ചു.

മലപ്പുറം സ്വദേശി സുഹൈബിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം പിടികൂടിയത്. ഒരാഴ്ച മുമ്പ് സുഹൈബും ഭാര്യയും കുട്ടിയും ലണ്ടനില്‍ നിന്നും എയർ ഇന്ത്യ വിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. യാത്രക്കിടയില്‍ വിമാനത്തില്‍ നിന്നും ഭക്ഷണം കഴിച്ച്‌ ഭക്ഷ്യ വിഷബാധയുണ്ടായെന്ന് ഇയാള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതരെ ബന്ധപ്പെടുകയും മടക്ക യാത്രാ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റി കൊടുക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.

എന്നാല്‍ ഇതിന് എയർ ഇന്ത്യ കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായാണ് സുഹൈബ് ബോംബ് ഭീഷണി ഉയർത്തിയത്. തുടർന്ന് ഇയാള്‍ ഭാര്യക്കും കുട്ടിക്കുമൊപ്പം ലണ്ടനിലേക്ക് യാത്ര ചെയ്യാനെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സുഹൈബിൻ്റെ പേരില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.


TAGS: KOCHI| AIR INDIA| NEDUMBASHERI AIRPORT|
SUMMARY: Bomb threat against Air India flight in Kochi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *