കേരളത്തില്‍ നാളെ ഡ്രൈ ഡേ; ബിവറേജും ബാറും അടച്ചിടും

കേരളത്തില്‍ നാളെ ഡ്രൈ ഡേ; ബിവറേജും ബാറും അടച്ചിടും

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തില്‍ കേരളത്തിൽ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതർ അറിയിച്ചു. ലഹരി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്. ബിവറേജ് കോർപ്പറേഷന്റെ മദ്യവില്‍പ്പന ശാലകളും സ്വകാര്യ ബാറുകളും കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്പന ശാലകള്‍ക്കുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത വ്യാപാരത്തിനും എതിരെ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭയുടെ ലോകം ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ 1987 ഡിസംബർ 7ന് നടന്ന സമ്മേളനമാണ് ജൂണ്‍ 26 രാജ്യാന്തര ലഹരി വിരുദ്ധ ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്. ലോകത്തെ ആദ്യ ലഹരിമരുന്ന് വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ഒന്നാം ഒപ്പിയം യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.


TAGS: KERALA| DRY DAY| BAR| CLOSED|
SUMMARY: Dry day tomorrow in Kerala; Beverage and bar will be closed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *