ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബൈയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

ദുബൈയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ആരിഫ് അലി (29) ആണ് മരിച്ചത്. എസി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആരിഫ്. ജോലിക്കിടെ വീണ് മരിച്ചു എന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ദുബൈയിലായിരുന്ന ആരിഫ് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. ശേഷം പുതിയ കമ്പനിയിലായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ദുബൈയിയിലേക്ക് തിരിച്ചു.

TAGS : DUBAI | DEATH | KERALA
SUMMARY : A Malayali youth died after falling from the top of a building in Dubai

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *