വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വരൻ വെടിയുതിർത്തു. മലപ്പുറം കോട്ടക്കലിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കോട്ടക്കലിലെ അരിച്ചോള്‍ കുന്നത്ത് ഇബ്രാഹി മിൻ്റെ വീടിന് നേരെയായിരുന്നു വെടിവെപ്പ്. എയര്‍ഗണ്‍ ഉപയോഗിച്ച്‌ മൂന്ന് റൗണ്ട് ആണ് വെടിയുതിര്‍ത്തത്.

വെടിവെയ്പ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബൂത്വാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം. യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയത്തെ തുടർന്നാണ് കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നത്.

സംഭവം നടക്കുമ്പോൾ സ്ത്രീകളടക്കം അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് വെടിയുതിർത്തതാണെന്ന് മനസ്സിലായത്. ഉടനെ പോലീസില്‍ അറിയിച്ചു. വരൻ അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

TAGS : KERALA | MARRIAGE | ATTACK
SUMMARY : The groom fired at the bride’s house

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *