കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി

കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ നടപടി

ബെംഗളൂരു: ബെംഗളൂരുവിൽ കന്നുകാലികളെ തടാകങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ബിബിഎംപി അറിയിച്ചു. നിരവധി തവണ മൃഗങ്ങളെ തടാകങ്ങളിൽ പ്രവേശിപ്പിക്കരുതെന്ന് ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നടപടി.

പലരും തണ്ണീർത്തടങ്ങളിലും തടാക അതിർത്തികളിലും തങ്ങളുടെ കന്നുകാലികളെ മേയാൻ അനുവദിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുമെന്ന് ബിബിഎംപി തടാക വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.

വിഭൂതിപുര തടാകത്തിലേക്ക് രാത്രി കാലങ്ങളിൽ കന്നുകാലികളെ അനധികൃതമായി കടത്തിവിടുകയാണെന്ന് മഹാദേവപുര സോണൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (തടാകങ്ങൾ) ഭൂപ്രദ പറഞ്ഞു. തടാക മലിനീകരണത്തിന് ഇത് കാരണമായതായി ബിബിഎംപി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാരണത്താലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

TAGS: BENGALURU UPDATES | LAKE | CATTLES
SUMMARY: Bbmp to take strict action against those letting cattles into lakes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *