ട്രാക്കില്‍ അറ്റകുറ്റപ്പണി: നാലു ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

ട്രാക്കില്‍ അറ്റകുറ്റപ്പണി: നാലു ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു

ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന നാലു ട്രെയിന്‍ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി- ഋഷികേശ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് റദ്ദാക്കി. ജൂലൈ ഒന്നിന് അവിടെ നിന്ന് തിരിച്ച്‌ പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

വ്യാഴാഴ്ചയും ജൂലൈ ഒന്നിനും എറണാകുളത്ത് നിന്ന് രാത്രി 10.25ന് പുറപ്പെടുന്ന എറണാകുളം-കാരൈക്കല്‍ എക്‌സ്പ്രസ് നാഗപട്ടണത്ത് സര്‍വീസ് അവസാനിപ്പിക്കും. ജൂലൈ രണ്ടിന് എറണാകുളത്ത് നിന്ന് രാത്രി 10.25ന് പുറപ്പെടുന്ന എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ് നാഗൂര്‍ വരെയെ സര്‍വീസ് നടത്തൂ.

കാരയ്‌ക്കല്‍ യാര്‍ഡിന്റെ കമ്മീഷനിംഗ് പ്രവൃത്തികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്. ജൂലൈ മൂന്നിന് വൈകുന്നേരം 4.30ന് കാരയ്ക്കല്‍ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് വരുന്ന എറണാകുളം എക്‌സ്പ്രസ് വൈകുന്നേരം 5.05ന് നാഗപട്ടണത്ത് നിന്നാണ് യാത്ര ആരംഭിക്കുക.

TAGS : TRAIN | KERALA
SUMMARY : Maintenance on track: Four train services have been rescheduled

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *