ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍

ബിജെപിയുടെ മുതിർന്ന നേതാവ് എല്‍ കെ അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഇതിനിടെ എല്‍കെ അദ്വാനിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരക്കി. അദ്വാനിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചാണ് പ്രധാനമന്ത്രി വിവരങ്ങള്‍ തിരക്കിയത്. വിദഗ്ധ ചികിത്സയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും എയിംസ് ഒരുക്കുമെന്ന് കുടുംബാംഗങ്ങളെ അദ്ദേഹം അറിയിച്ചു.

96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നല്‍കി മുൻ ഉപപ്രധാനമന്ത്രിയായ എല്‍ കെ അദ്വാനിയെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പരിപാടിയില്‍ അന്ന് അദ്വാനി പങ്കെടുത്തിരുന്നു.

എല്‍ കെ അദ്വാനി 2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതല്‍ 2004 മെയ് വരെ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു.

TAGS : LK ADVANI | DELHI | AIMS HOSPITAL
SUMMARY : BJP Leader LK Advani Admitted To Delhi AIIMS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *