സുവർണ കർണാടക കേരള സമാജം പഠനസാമഗ്രികൾ വിതരണം ചെയ്തു

സുവർണ കർണാടക കേരള സമാജം പഠനസാമഗ്രികൾ വിതരണം ചെയ്തു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സുവർണ യോജന പഠനസഹായ പദ്ധതിയുടെ ഭാഗമായി കൊത്തന്നൂർ സോണ്‍ കൊത്തനൂർ ബൈരതി ഗവൺമെൻറ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി എ ആർ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് രാജൻ ജേക്കബിൻ്റെ നേതൃത്വത്തിൽ നൂറിലധികം കുട്ടികൾക്കുള്ള ബാഗ്, നോട്ടു ബുക്കുകൾ, വാട്ടർ ബോട്ടിൽ തുടങ്ങിയ പഠന സാമഗ്രികളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.

സ്കൂൾ പ്രധാന അധ്യാപിക കെ ടി സെലിൻ, മറ്റ് സ്കൂൾ അധികാരികള്‍, സംസ്ഥാന ജോയിൻ സെക്രട്ടറി സി രമേശൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ സോണൽ കൺവീനർ ദിവ്യ രാജ്, സോണൽ ഫൈനാൻസ് കൺവീനർ അനീഷ് മറ്റത്തിൽ, ലോക കേരളസഭാംഗം കെപി ശശിധരൻ, വൈസ് ചെയർപെഴ്സൺ തങ്കം ജോഷി, വൈസ് ചെയർമാൻ അനീഷ് ബേബി, ഡയറക്ടര്‍ ബോര്‍ഡ് അംഗം ജസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
<br>
TAGS : SKKS | MALAYALI ORGANIZATION
SUMMARY : Suvarna Karnataka Kerala Samajam distributed study materials

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *