സിദ്ധാര്‍ത്ഥന്റെ മരണം; ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

സിദ്ധാര്‍ത്ഥന്റെ മരണം; ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച പ്രതികള്‍ക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉള്‍പ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നല്‍കിയത്.

ജാമ്യവ്യവസ്ഥകള്‍ പ്രകാരം പ്രതികള്‍ക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കാനാകില്ല. അതിനാല്‍ മണ്ണുത്തിയില്‍ പരീക്ഷാ കേന്ദ്രം ഒരുക്കി നല്‍കാനാണ് സിംഗിള്‍ ബഞ്ച് നിർദേശം നല്‍കിയിട്ടുള്ളത്. പ്രതികളായ കാശിനാഥൻ, അമീൻ അക്ബർ അലി തുടങ്ങീ 4 പ്രതികള്‍ നല്‍കിയ ഹർജിയിലാണ് കോടതി നടപടി.

TAGS : SIDHARTH DEATH CASE | ACCUSED | EXAM
SUMMARY : Death of Siddhartha; The High Court should provide facilities for the accused who have been granted bail to appear for the exam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *